Tuesday, September 22, 2015

സിനിമ കാണാം..


സിനിമാ കാണാത്തവർ ഉണ്ടാവില്ല. ഒരു ചെറിയ ഫിലിമിൽ നിന്നും ഒരു വലിയ ചിത്രം, അത് ചലിക്കുന്നത് കൂടിയാകുമ്പോൾ സിനിമ ആയി. 

പഴയ ഫിലിം പ്രൊജക്ടറുകളേക്കുറിച്ചാണ് പറയുന്നത്.



ലെൻസുകളേ പൊതുവേ രണ്ടായി തിരിക്കാം കോൺ വെക്സ്  എന്നും കോൺ കേവ് എന്നും അതിൽ കോൺ വെക്സ് ലെൻസുകളാണ് പ്രൊജക്ടറിൽ ഉപയോഗിക്കുന്നത്. നമുക്ക് അത്തരം ഒരു പ്രൊജക്ടർ ഉണ്ടാക്കി നോക്കാം.
ലെൻസ് വാങ്ങുന്നതിനു പകരം പഴയ ബൾബ് പൊട്ടിച്ചെടുത്ത് അതിന്റെ ഫിലമെന്റ് കളഞ്ഞ് വെള്ളം നിറച്ചാൽ അതൊരു കോൺ വെക്സ് ലെൻസായി. ഇനി വേണ്ടത് ഒരു മെഴുകുതിരിയും സ്ക്രീനുമാണ്. സ്ക്രീനിനു പകരം ഭിത്തി ധാരാളം ഇനി നമ്മുടെ ബൾബ് ലെൻസിനെ ഭിത്തി/സ്ക്രീനിൽ നിന്നും കുറച്ച് അകലെ മാറ്റി വക്കുക. ഒരു 50 സെ.മീ. അതിനു ശേഷം ലെൻസിനു പിറകിലായി മെഴുകുതിരി കത്തിച്ച് വക്കുക ഇനി മെഴുകുതിരിയുടെ സ്ഥാനം മാറ്റി നോക്കു. സ്ക്രീനിൽ ഒരു വലിയ തല തിരിഞ്ഞ മെഴുകുതിരി നാളം കിട്ടുന്ന രീതിയിൽ നമുക്ക് മെഴുകുതിരിയുടെ സ്ഥാനം ക്രമീകരിക്കാവുന്നതാണ്.
ഏതാണ്ട് ഇതുപോലെയാണ് പ്രൊജക്ട്ർ പ്രവർത്തിക്കുന്നത്. മെഴുകുതിരിക്കു പകരം ചലിക്കുന്ന ഒരു ഫിലിം റീലും അതിനു പിന്നിൽ ഒരു ശക്തമായ പ്രകാശ സ്രോതസ്സുമാവും ഉണ്ടാവുക.

എൽ. സി.ഡി. പ്രൊജക്ടറും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുക. ഫിലിമിനു പകരം ഒരു എൽ.സി.ഡി. സ്ക്രീൻ ആയിരിക്കുമെന്നും മാത്രം. കളർ എൽ.സി.ഡി. പ്രൊജക്ടറിൽ ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്നിനും മൂന്ന് എൽസിഡികൾ ഉണ്ടാകും ഒപ്പം ഓരോന്നിനും അതാത് നിറത്തിലുള്ള പ്രകാശസ്രോതസ്സും.

No comments:

Post a Comment